Connect with us

Gulf

മദീനയില്‍ ചാവേറാക്രമണം: നാല്‌ പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

മദീന: സഊദിയിലെ ഖത്തീഫിലും മദീനയിലുമുണ്ടായ ചാവേറാക്രമണത്തില്‍ നാല്‌
പേര്‍ കൊല്ലപ്പെട്ടു.നിരവധിപേര്‍ക്ക് പരിക്കേറ്റു. മദീനയിലെ മസ്ജിദുന്നബവിക്ക് സമീപത്തും ഖത്തീഫിലെ ശിയാ പള്ളിക്ക് സമീപത്തുമാണ് ചാവേറാക്രമണം ഉണ്ടായത്. രാവിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുന്നിലും സ്‌ഫോടനം നടന്നിരുന്നു.

comboസ്‌ഫോടനം നടന്ന പ്രദേശം പോലീസിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. രാജ്യത്ത് ഇന്നുണ്ടാകുന്ന രണ്ടാമത്തെ ചാവേര്‍ ആക്രമണമാണിത്. രാവിലെ സൗദിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുന്നിലും സ്‌ഫോടനം ഉണ്ടായിരുന്നു. ആക്രമണമുണ്ടാകുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പള്ളിയിലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തിയതാണ് ആക്രമണത്തിന്റെ വ്യാപ്തി കുറച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. AR-160709762.jpg&MaxW=780&imageVersion=16by9&NCS_modified=20160704200907പള്ളിക്കു സമീപത്ത് വച്ച് ഇവരെ തടഞ്ഞതോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പറയുന്നു. ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Latest