Connect with us

Kerala

പൂജപ്പുര ജയിലില്‍ തടവുകാരന്‍ തൂങ്ങിമരിച്ചു: ഉദ്യോഗസ്ഥര്‍ക്ക് സസ്പന്‍ഷന്‍

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര ജയിലില്‍ തടവുകാരന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ രണ്ട് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ വാര്‍ഡന്‍ അനൂപ്, ഹെഡ് വാര്‍ഡന്‍ ശശാങ്കന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്കാണ് ജയിലില്‍ പാര്‍പ്പിച്ചിരുന്ന വലിയതുറ സ്വദേശി സജീവന്‍ ജീവനൊടുക്കിയത്. മറ്റൊരു ്രപതിയില്‍നിന്നു ഫോണ്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ജയിലില്‍ ഉണ്ടായ തര്‍ക്കമാണ് ജീവനൊടുക്കുന്നതിലേക്കു നയിച്ചതെന്നാണു സൂചന. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുകയായിരുന്നു സജീവന്‍.

---- facebook comment plugin here -----

Latest