നെടുമ്പാശേരി വിമാനത്താവളത്തില്‍ അക്രമം; പിഡിപി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

Posted on: July 4, 2016 10:51 pm | Last updated: July 4, 2016 at 10:51 pm
SHARE

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 60 പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് പിഡിപി പ്രവര്‍ത്തകര്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഓഫിസിനു മുന്നില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. പ്രവര്‍ത്തകരില്‍ ചിലര്‍ നടത്തിയ അക്രമത്തില്‍ കെട്ടിടത്തിന്റെ ചില്ല് പൊട്ടി. ഇതേതുടര്‍ന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്.