Connect with us

National

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍:തീവ്രവാദി കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദി സൈന്യത്തിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. കുപ്‌വാര ജില്ലയിലെ ഹര്‍ദ്വാനയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തീവ്രവാദികള്‍ ഒളിവില്‍ കഴിയുന്നതായ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയ സൈന്യത്തിനുനേര്‍ക്ക് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു സൈന്യം നടത്തിയ തിരിച്ചടിയില്‍ തീവ്രവാദി കൊല്ലപ്പെടുകയായിരുന്നെന്ന് സൈനിക വക്താവ് അറിയിച്ചു. ഹര്‍ദ്വാനയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.