Connect with us

Kerala

മങ്കട സദാചാര കൊലപാതകം: രണ്ടു പേര്‍കൂടി പിടിയില്‍

Published

|

Last Updated

മലപ്പുറം: മങ്കടയില്‍ യുവാവിനെ സദാചാര കൊലപാതക കേസില്‍ രണ്ടു പേര്‍കൂടി പൊലീസ് പിടിയിലായി. അമ്പലപ്പടി അബ്ദുള്‍ നാസര്‍, പറമ്പത്ത് മന്‍സൂര്‍ എന്നിവരാണ് പൊലീസ് പിടിയിലായത് പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. കേസില്‍ നാല് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. കേസിലെ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന സക്കീര്‍, സുഹൈല്‍ എന്നിവര്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പിടിയിലായ അബ്ദുള്‍ നാസര്‍, ശറഫുദ്ദീന്‍, ഷഫീക്ക്, ഗഫൂര്‍ എന്നിവരെയാണ് കോടതി നേരത്തെ റിമാന്റ് ചെയ്തത്.

Latest