ആദ്യ കാര്‍ട്ട് മത്സരത്തില്‍ പതിനഞ്ചുകാരന്‍ വിജയി

Posted on: July 4, 2016 9:19 pm | Last updated: July 12, 2016 at 8:04 pm
SHARE
റെഡ്ബുള്‍ കാര്‍ട്ട് മത്സരത്തിലെ  ആദ്യ മൂന്ന് സ്ഥാനക്കാര്‍
റെഡ്ബുള്‍ കാര്‍ട്ട് മത്സരത്തിലെ
ആദ്യ മൂന്ന് സ്ഥാനക്കാര്‍

ദോഹ: രാജ്യത്ത് നടന്ന ആദ്യ റെഡ്ബുള്‍ കാര്‍ട്ട് മത്സരത്തില്‍ പതിനഞ്ചുകാരന്‍ ഉമര്‍ അസ്‌വദ് വിജയിയായി. ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ ഖത്വറിലെ ഫാസ്റ്റസ്റ്റ് അമച്വര്‍ കാര്‍ട്ട് റേസര്‍ എന്ന പട്ടവും അസ്‌വദിന് സ്വന്തമായി.
നിരവധി ഖത്വരികള്‍ പങ്കെടുത്ത ഫൈനല്‍ മത്സരങ്ങളില്‍ റേസര്‍മാര്‍ക്കിടയില്‍ വലിയ മത്സരം നടന്നത് കാണികളെയും ആവേശത്തിലാക്കി. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കിടയില്‍ വലിയ വ്യത്യാസമില്ല എന്നത് പോരാട്ടത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. അഹ്മദ് ഫഖ്‌റു, അഹ്മദ് ശാഹീന്‍ അല്‍ മുഹന്നദി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പത്ത് മിനുട്ട് ആണ് യോഗ്യത റൗണ്ട് ഉണ്ടായിരുന്നത്. ഏറ്റവും ഉയര്‍ന്ന നാല് ലാപ് സമയങ്ങളിലെയും എട്ട് വ്യത്യസ്ത യോഗ്യതാ റൗണ്ടുകളിലെയും വിജയികള്‍ ഏറ്റുമുട്ടി. ആരോഗ്യപരവും ഉത്തരവാദിത്തപൂര്‍ണവുമായ മത്സരം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം നടന്നത്. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സുരക്ഷിതമായ അന്തരീക്ഷത്തിലാണ് റേസിംഗ് സംഘടിപ്പിച്ചത്. മത്സരത്തില്‍ പങ്കെടുത്തവരില്‍ ഏറ്റവും പ്രായംകുറഞ്ഞ ഉമര്‍ അസ്‌വദിന്റെ കഴിവും സാങ്കേതികതികവും കാണികളില്‍ അത്ഭുതമുണ്ടാക്കി. ഈ വര്‍ഷം ഡിസംബറില്‍ ഒമാനില്‍ നടക്കുന്ന റെഡ് ബുള്‍ കാര്‍ പാര്‍ക് ഡ്രിഫറ്റില്‍ സൗജന്യമായി പങ്കെടുക്കാനും അസ്‌വദിന് ഇതോടെ അവസരം ലഭിച്ചു.