Connect with us

Gulf

ലോകകപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരിങ്കല്ലുമായി ആദ്യ കപ്പല്‍ അല്‍ റുവൈസില്‍

Published

|

Last Updated

ദോഹ: അല്‍ റുവൈസ് തുറമുഖത്ത് ആദ്യ കപ്പല്‍ എത്തിയതായി ഖത്വര്‍ പോര്‍ട്ട്‌സ് മാനേജ്‌മെന്റ് കമ്പനി (ക്യു പി എം സി) അറിയിച്ചു. ഫിഫ ലോകകപ്പ് നിര്‍മാണങ്ങള്‍ക്കുള്ള 14700 ടണ്‍ കരിങ്കല്ലുമായി എത്തിയ അസ്‌കുംന്‍മിംഗ് കപ്പല്‍ വിക്‌ടോറിയ ടഗ് ട്രെയിലറിന്റ സഹായത്തോടെ തുറമുഖത്തെത്തിച്ചു.
112 മീറ്റര്‍ നീളവും 31 മീറ്റര്‍ വീതിയും 5.5 മീറ്റര്‍ ആഴവും ഉള്ളതാണ് കപ്പല്‍. കരിങ്കല്ല് ഇറക്കുന്നതിന് ആവശ്യമായ കൂടുതല്‍ ബെര്‍ത്തുകള്‍ പോര്‍ട്ടില്‍ സംവിധാനിക്കും. ഉയര്‍ന്ന കാര്യക്ഷമതയോടെ തുറമുഖത്തെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വടക്കന്‍ പ്രദേശത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തുറമുഖം കേന്ദ്രീകരിച്ച് സാധിക്കും. ശേഷി വിപുലീകരണം അടക്കം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പദ്ധതി. ബേസിന്‍ വിപുലീകരണവും പത്ത് മീറ്റര്‍ വരെ ആഴം കൂട്ടലുമാണ് മൂന്നാം ഘട്ടം. അതോടെ തുറമുഖത്തിന്റെ കാര്യക്ഷമത പരമാവധി വര്‍ധിപ്പിച്ച് എല്ലാ തരം കപ്പലുകളെയും അടുപ്പിക്കാന്‍ സാധിക്കും.

Latest