299 ദിര്‍ഹമിന് ദുബൈയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കാം

Posted on: July 4, 2016 5:08 pm | Last updated: July 4, 2016 at 5:08 pm
SHARE

spicejet_650x400_41425837585ദുബൈ: ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈനായ സ്‌പൈസ് ജെറ്റ് ഈദിനോടനുബന്ധിച്ച് പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു. ദുബൈയില്‍നിന്ന് നേരിട്ട് സര്‍വീസ് നടത്തുന്ന 10 ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള ടിക്കറ്റിനാണ് ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം ആറ് യു എ ഇ സമയം അര്‍ധരാത്രി വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. ഈ മാസം 25നും ഒക്‌ടോബര്‍ 15നും ഇടക്കുള്ള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകമാകുക.

മുംബൈ, പൂനെ- 299, അമൃത്‌സര്‍, ഡല്‍ഹി, ഹൈദരാബാദ്, ജയ്പൂര്‍, കൊച്ചി, കോഴിക്കോട് 325, അഹ്മദാബാദ്, മധുര- 349 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
ഇതോടൊപ്പം ഇന്ത്യയില്‍ നിന്നുള്ള ആഭ്യന്തര യാത്രകള്‍ക്കും നിരക്കിളവുണ്ട്. 24 (നികുതി, സര്‍ജാര്‍ജ് ഈടാക്കും) ദിര്‍ഹം മുതലാണ് അടിസ്ഥാന നിരക്ക്. ഈ മാസം 25 മുതല്‍ സെപ്തംബര്‍ 30 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇത് ലഭ്യമാകുക. ഇതിനുള്ള ബുക്കിംഗും ഈ മാസം ആറിനു മുമ്പ് ചെയ്തിരിക്കണം. സ്‌പൈസ് ജെറ്റ് കാള്‍ സെന്റര്‍, വെബ്‌സൈറ്റ് മുഖേന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.