Connect with us

Kerala

പിറ കണ്ടില്ല; ചെറിയ പെരുന്നാള്‍ ബുധനാഴ്ച

Published

|

Last Updated

കോഴിക്കോട്: കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ നാളെ. റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കി മുസ്‌ലിംകള്‍ ചെറിയ പെരുന്നാള്‍ നാളെ ആഘോഷിക്കും. കേരളത്തിലെവിടെയും ശവ്വാല്‍ മാസപ്പിറവി ഇന്നലെ ദൃശ്യമായില്ല. ഒരുമാസം പൂര്‍ണമായും വ്രതമനുഷ്ഠിക്കാനായതിന്റെ ആത്മനിര്‍വൃതിയിലാണ് വിശ്വാസികള്‍ ഈദാഘോഷിക്കുക. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കി ശവ്വാല്‍ ഒന്ന് ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് കോഴിക്കോട് സംയുക്ത മഹല്ല് ജമാഅത്ത് ഖാസി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.

Latest