ജിദ്ദയില്‍ യുഎസ് കോണ്‍സുലേറ്റിന് സമീപം ചാവേര്‍ സഫോടനം

Posted on: July 4, 2016 4:36 pm | Last updated: July 12, 2016 at 8:03 pm
SHARE

jiddha attackജിദ്ദ: സഊദി അറേബ്യയിലെ ജിദ്ദയില്‍ യുഎസ് കോണ്‍സുലേറ്റിന് സമീപം ചാവേര്‍ സ്‌ഫോടനം. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. അമേരിക്കൻ കോൺസുലേറ്റിന്റെ സമീപത്തുള്ള സുലൈമാൻ ഫഖീഹ് ഹോസ്പിറ്റലിന്റെ പാർക്കിങ്ങിലാണു ചാവേർ പൊട്ടിത്തെറിച്ചത്.

കോണ്‍സുലേറ്റിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ആളെ ചോദ്യം ചെയ്തപ്പോള്‍ ബെൽറ്റ് ബോംബ് ധരിച്ചെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. യുഎസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് യുഎസ് എംബസി റിയാദില്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

അതിനിടെ, സഊദിയിലും കുവൈത്തിലും ആക്രമണത്തിന് പദ്ധതിയിട്ട നാല് പേരെ അറസ്റ്റ് ചെയ്തതായി കുവൈത് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ ഐഎസില്‍ ചേര്‍ന്നതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നും അധികൃതര്‍ പറഞ്ഞു. ഇവര്‍ക്ക് സഊദിയിലെ ആക്രമണത്തില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.