എന്‍എസ് വിശ്വനാഥൻ റിസര്‍വ് ബാങ്ക് ഡെ. ഗവര്‍ണറായി ചുമതലയയേറ്റു

Posted on: July 4, 2016 4:25 pm | Last updated: July 4, 2016 at 4:25 pm
SHARE
എൻഎസ് വിശ്വനാഥൻ
എൻഎസ് വിശ്വനാഥൻ

ന്യൂഡല്‍ഹി: എന്‍എസ് വിശ്വനാഥൻ റിസര്‍വ് ബേങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി ചുമതലയേറ്റു. ഡപ്യൂട്ടി ഗവര്‍ണറായിരുന്ന ഹാറൂണ്‍ ആര്‍ ഖാന്‍ വിരമിച്ചതിനെ തുടര്‍ന്നാണ് വിശ്വനാഥന്റെ നിയമനം. നേരത്തെ ആര്‍ ബിഐ എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്നു അദ്ദേഹം. ജൂണ്‍ 29നാണ് ഡെപ്യൂട്ടി ഗവര്‍ണറായി സ്ഥാനക്കയറ്റം നല്‍കിയത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.