പാക്കിസ്ഥാനില്‍ വെള്ളപ്പൊക്കം രൂക്ഷം; തറാവിഹ് നിസ്‌കാരത്തിനിടെ പള്ളി ഒലിച്ചുപോയി 10 മരണം

Posted on: July 4, 2016 2:23 pm | Last updated: July 4, 2016 at 2:23 pm
SHARE

pakistan floodഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം അറുപത് കടന്നു. ചിത്രാല്‍ ജില്ലയിലെ ഓര്‍സൂണില്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഒരു പള്ളി ഒലിച്ചുപോയി. തറാവീഹ് നിസ്‌കാരം നടന്നുകൊണ്ടിരിക്കെയായിരുന്നു ദുരന്തം. പള്ളിയില്‍ നിസ്‌കരിച്ചുകൊണ്ടിരുന്ന 10 പേര്‍ മരിച്ചു. ഒറിസൂണില്‍ 35 വീടുകളും ഒളിച്ചുപോയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചിത്രാലില്‍ മാത്രം 31 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

അഫ്ഗാനിസ്ഥാന്റെ ഭാഗത്ത് നിന്നുമാണ് മലവെള്ളപ്പാചില്‍ ഉടലെടുത്തത്. അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള ഗ്രമങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായ ദുരിതം വിതച്ചത്. നിരവധി പേരെ കാണാതായിട്ടുമുണ്ട്.