കേന്ദ്ര മന്ത്രിസഭ പുനസംഘടന നാളെ; പുതുമുഖങ്ങളെത്തും

Posted on: July 4, 2016 2:00 pm | Last updated: July 4, 2016 at 2:00 pm
SHARE

modi-cabinet-meetingsന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ നാളെ വികസിപ്പിക്കും. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന മന്ത്രിസഭാ വികസനത്തില്‍ പുതുമുഖങ്ങളും ഉണ്ടാകുമെന്നാണ് സൂചന. ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് പേര്‍ മന്ത്രിസഭയിലെത്തും. നാളെ രാവിലെ 11 മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള അനുപ്രിയ പട്ടേല്‍ മന്ത്രിസഭയിലെത്തുമെന്ന് ഏറെക്കുറെ ഉറാപ്പാണ്. അനുപ്രിയ ഇന്ന് രാവിലെ ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുരുഷോത്തം രുപാല (ഗുജറാത്ത്), മന്‍സൂഖ്ബായ് മാണ്ഡവ്യ (ഗുജറാത്ത്), അര്‍ജുന്‍ റാം മേഘവാള്‍ (രാജസ്ഥാന്‍) എന്നിവരും അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരും മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്നാണ് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മന്ത്രിസഭാ പുനസംഘടനക്ക് പിന്നാലെ ബിജെപിയിലും മാറ്റങ്ങളുണ്ടാകും. പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്നത്.