മാണിക്കെതിരെ യുഡിഎഫില്‍ നീക്കം നടന്നിട്ടില്ല: ഉമ്മന്‍ ചാണ്ടി

Posted on: July 4, 2016 10:30 am | Last updated: July 4, 2016 at 1:49 pm
SHARE

Mani-Oommen-Chandyകോഴിക്കോട്: കേരളാ കോണ്‍ഗ്രസിന് എതിരായി യുഡിഎഫില്‍ ഒരു നിക്കവും നടന്നിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന കെ എം മാണിയുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കെഎം മാണിയും കേരളാ കോണ്‍ഗ്രസും യുഡിഎഫിന്റെ അവാഭാജ്യ ഘടകമാണ്. അവര്‍ക്കെതിരെ ഒരു നീക്കവും മുന്നണിയില്‍ നടന്നിട്ടില്ല. കേരളാ കോണ്‍ഗ്രസുമായി ഒരു പ്രശ്‌നവും നിലനില്‍ക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

അതേസമയം, മാണി ഉന്നയിച്ച ആരോപണങ്ങള്‍ യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മാണിയെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ മാണി രൂക്ഷമായി പ്രതികരിച്ചത്. താന്‍ ഇടതുപക്ഷത്തേക്ക് പോയേക്കും എന്ന സംശയത്താല്‍ യുഡിഎഫില്‍ തളച്ചിടാനുള്ള ശ്രമമായിരുന്നു ബാര്‍ കോഴക്കേസെന്നും കോണ്‍ഗ്രസിലെ ഉന്നതരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നുമായിരുന്നു മാണിയുടെ വെളിപ്പെടുത്തല്‍. മാണിയുടെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത് ഫ്രണ്ട് എം സോണിയാ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിരുന്നു.