ബാര്‍ കോഴ: എസ്പി സുകേശന് ക്ലീന്‍ ചിറ്റ്; ഗൂഢാലോചനക്ക് തെളിവില്ല

Posted on: July 4, 2016 1:30 pm | Last updated: July 5, 2016 at 11:16 am
sukeshan
എസ് പി സുകേശൻ

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി. ആര്‍ സുകേശന് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്. അന്വേഷണ ഉദ്യോഗസ്ഥന്‍ പിഎന്‍ ഉണ്ണിരാജനാണ് സുകേശന് എതിരായ ആരോപണങ്ങള്‍ തള്ളി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുകേശന്‍ ബാറുടമ ബിജു രമേശുമായി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സുകേശ് ബിജു രമേശുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കേരളാ കോണ്‍ഗ്രസാണ് പരാതി നല്‍കിയത്.