മഅദനി കേരളത്തിലെത്തി

Posted on: July 4, 2016 1:15 pm | Last updated: July 5, 2016 at 9:22 am
SHARE

madaniകൊച്ചി:പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി കേരളത്തിലെത്തി. യാത്ര മുടക്കാന്‍ ശ്രമിച്ചത് ആസൂത്രിത നീക്കമെന്ന് മഅദനി പറഞ്ഞു. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലാണ് രാത്രി 8.30നു അദ്ദേഹം കൊച്ചിയിലെത്തിയത്. നേരത്തെ, നിയമ തടസമുണ്ടെന്ന വിമാനക്കമ്പനിയുടെ നിലപാടിനെ തുടര്‍ന്ന് മഅദനിയുടെ യാത്ര തടസ്സപ്പെട്ടിരുന്നു.

ബെംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് 12.55ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് മഅദനി യാത്രചെയ്യേണ്ടിയിരുന്നത്. ബംഗളൂരു വിമാനത്താവളത്തില്‍ എത്തി ബോര്‍ഡിംഗ് പാസ് എടുത്ത ശേഷമാണ് മഅദനിയെ വിമാനത്തില്‍ കയറ്റാനാവില്ലെന്ന് വിമാനക്കമ്പനി അധികൃതര്‍ നിലപാടെടുത്തത്. തുടർന്ന് മഅദനിയെ കയറ്റാതെ വിമാനം പുറപ്പെടുകയും ചെയ്തു. അതിനിടെ, മഅദനിയെ വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് പിഡിപി പ്രവര്‍ത്തകര്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഓഫിസിനു മുന്നില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വിമാനത്താവളത്തിലെ ചില്ല് തകര്‍ന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ഒടുവില്‍ മദനിക്ക് യാത്ര ചെയ്യാന്‍ വിമാനക്കമ്പനി ബദല്‍ മാര്‍ഗ്ഗം ഒരുക്കിയെന്നു പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അറിയിച്ചതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം അവസാനിപ്പിച്ചു. മദനിയെ സ്വീകരിക്കാനായി നിരവധി പ്രവര്‍ത്തകരാണ് വിമാനത്താവളത്തിലെത്തിയത്.
(Read more: നെടുമ്പാശ്ശേരിയില്‍ പിഡിപി പ്രതിഷേധം അക്രമാസക്തമായി; പോലീസ് ലാത്തി വീശി)

മഅദനി ബംഗളൂരു വിമാനത്താവളത്തിൽ ഖുർആൻ പാരായണം ചെയ്യുന്നു
മഅദനി ബംഗളൂരു വിമാനത്താവളത്തിൽ ഖുർആൻ പാരായണം ചെയ്യുന്നു

 

ബംഗളൂരുവില്‍ നിന്ന് ഉച്ചക്ക് 12.55ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് മഅദനി യാത്ര ചെയ്യേണ്ടിയിരുന്നത്. എസ് പി ശാന്തകുമാറും മറ്റൊരു പോലിസ് ഓഫീസറും മഅദനിക്കൊപ്പമുണ്ട്. ഭാര്യ സൂഫിയ, പിഡിപ സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ ഷാനവാസ്, കുഞ്ഞുമോന്‍ എന്നിവരും മഅദനിയോടൊപ്പമുണ്ടാകും. അതിനിടെ, കര്‍ണാടക പോലീസിലെ പത്തംഗ സംഘം ഇന്നലെ തന്നെ റോഡ് മാര്‍ഗം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം കരുനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയിലെത്തുന്ന മഅദനി പിന്നീട് മൈനാഗപ്പള്ളി തൊട്ടുവാല്‍ മന്‍സിലിലെത്തി മാതാപിതാക്കളെ കാണും. അര്‍ബുദ രോഗ ബാധിതയായ മാതാവിനെ കാണാന്‍ സുപ്രിം കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് വിചാരണക്കോടതി മഅദനിക്ക് എട്ട് ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു. 12 വരെ മഅദനി കേരളത്തിലുണ്ടാകും.