ബി എം ഡബ്ല്യു ഇടിച്ച് മൂന്ന് മരണം: എം എല്‍ എയുടെ മകന്‍ റിമാന്‍ഡില്‍

Posted on: July 3, 2016 11:25 pm | Last updated: July 3, 2016 at 11:25 pm
SHARE

accidentജെയ്പൂര്‍: ബി എം ഡബ്ല്യു കാര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ രാജസ്ഥാന്‍ എം എല്‍ എയുടെ മകനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഫത്തേപൂര്‍ എം എല്‍ എയുടെ മകന്‍ സിദ്ധാര്‍ഥ് മഹാറിയയെയാണ് റിമാന്‍ഡ് ചെയ്തത്. സിദ്ധാര്‍ഥ് ഓടിച്ച കാര്‍ ഓട്ടോറിക്ഷയിലും പോലീസ് വാനിലും ഇടിക്കുകയായിരുന്നു. റിക്ഷയിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. സിദ്ധാര്‍ഥ് മദ്യപിച്ചിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.
അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ സിദ്ധാര്‍ഥിനെ പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവമുണ്ടായത്. അമിതവേഗമാണ് അപകടകാരണമെന്ന് പോലീസ് പറയുന്നു. സ്വതന്ത്രാംഗമായ നന്ദകിഷോര്‍ മഹാറിയയുടെ മകനാണ് സിദ്ധാര്‍ഥ് മഹാറിയ.