എം പി -കളക്ടര്‍ പ്രശ്‌നം ഒത്തുത്തീര്‍പ്പിലേക്ക് കളക്ടര്‍ മാപ്പ് ചോദിച്ചു

Posted on: July 3, 2016 11:05 pm | Last updated: July 4, 2016 at 1:31 pm
SHARE

prashant raghavanകോഴിക്കോട് : എം.കെ. രാഘവന്‍ എംപിയുമായുള്ള തര്‍ക്കത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് നിരുപാധികം ക്ഷമ പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് കലക്ടര്‍ ക്ഷമ ചോദിച്ചത്. ആരെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത് എന്നാണ് ആഗ്രഹം. എംപിയുടെ മനസിന് വിഷമം തോന്നിച്ച, തന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാത്തിനും നിരുപാധികം ക്ഷമ ചോദിക്കുന്നു എന്ന് കലക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഔദ്യോഗിക കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്. കാര്യങ്ങള്‍ പറഞ്ഞ് നേരിട്ട് ബോധ്യപ്പെടുത്താനാകും എന്നാണ് തന്റെ വിശ്വാസമെന്നും കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.