ഏകീകൃത സിവില്‍ കോഡ്; രാജ്യത്തെ അഖണ്ഡതയും മതേതരത്വവും തകര്‍ക്കും: രമേശ് ചെന്നിത്തല

Posted on: July 3, 2016 7:02 pm | Last updated: July 3, 2016 at 7:02 pm
SHARE

ramesh chennithalaതിരുവനന്തപുരം:ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും തകര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല.ജനങ്ങളെ ഇത് രണ്ടു തട്ടിലാക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ രഹസ്യ അജണ്ട നടപ്പിലാക്കാനുള്ള ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
വിവാഹം, മരണം, സ്വത്തവകാശം എന്നിവ സംബന്ധിച്ച് ഇസ്‌ലാം മതവിശ്വാസികള്‍ പിന്തുടരുന്ന പ്രത്യേക വ്യക്തിനിയമമുണ്ട്. അതില്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. ഇന്ത്യയുടെ നിലനില്‍പ് തന്നെ മതേതരത്വത്തിലാണ്. ഇത് തകര്‍ക്കാനുള്ള ഏതുനീക്കവും ഇന്ത്യയെ തകര്‍ക്കാനെ ഉപകരിക്കൂ എന്ന് ചെന്നിത്തല പറഞ്ഞു.ഏകീകൃത സിവില്‍ കോഡ് രാജ്യത്തു നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര നിയമമന്ത്രാലയം നിയമ കമ്മീഷനു നിര്‍ദേശം നല്‍കിയിരുന്നു.