വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്ന് 17 വയസുകാരിയെ യുവാവ് കഴുത്തറത്ത് കൊന്നു

Posted on: July 3, 2016 6:41 pm | Last updated: July 3, 2016 at 6:41 pm
SHARE

TELAGANAഹൈദരാബാദ്:തെലുങ്കാനയിലെ അദിലാബാദില്‍ വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്ന് 17 വയസുകാരിയെ യുവാവ് കഴുത്തറത്ത് കൊന്നു. സന്ധ്യയെന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് സന്ധ്യയുടെ അയല്‍വാസിയായ മാഹേഷ് (22) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകുന്നേരം ഭായിന്‍സ ടൗണിലായിരുന്നു സംഭവം. കഴുത്തറത്ത് സന്ധ്യയെ കൊലപ്പെടുത്തിയ ശേഷം പ്രതി ഓടി രക്ഷപെട്ടു. പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.സന്ധ്യയുടെ കല്യാണം ഇയാള്‍ മുടക്കുകയും തന്നെയല്ലാതെ ആരെയും വിവാഹം കഴിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

മഹേഷിന്റെ ശല്യം തുടര്‍ന്നപ്പോള്‍ സന്ധ്യ വീട്ടില്‍ ഇക്കാര്യം പറഞ്ഞു. ഇതിനെ തുടര്‍ന്ന് സന്ധ്യയുടെ വീട്ടുകാര്‍ മഹേഷിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.