ഏക സിവില്‍ കോഡ്: ലീഗിന് വിഭജന കാലത്തെ മാനസികാവസ്ഥയെന്ന് കുമ്മനം

Posted on: July 3, 2016 4:16 pm | Last updated: July 3, 2016 at 4:16 pm
SHARE

കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: മുസ്ലിംലീഗിന് ഇപ്പോഴും വിഭജന കാലത്തെ മാനസികാവസ്ഥയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഇത് കൊണ്ടാണ് ഏക സിവില്‍ കോഡിനെ ലീഗ് എതിര്‍ക്കുന്നത്. ലീഗിനെ പിന്തുണക്കുന്ന നിലപാടാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റേതെന്നും കുമ്മനം വിമര്‍ശിച്ചു.

ഭരണഘടന അനുശാസിക്കുന്ന കാര്യത്തെപ്പറ്റി ആലോചിക്കാനേ പാടില്ലെന്ന് പറയുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. സിവില്‍ നിയമങ്ങള്‍ ഏകീകരിക്കുക എന്നാല്‍ ഹിന്ദു നിയമങ്ങള്‍ അടിച്ചേല്‍പിക്കുകയല്ലെന്നും കുമ്മനം പറഞ്ഞു.