Connect with us

International

ധാക്ക ഭീകരാക്രമണത്തിന് പിന്നില്‍ ഇസില്‍ അല്ലെന്ന് ബംഗ്ലാദേശ്

Published

|

Last Updated

ധാക്ക: ഇന്ത്യക്കാരിയടക്കം 20 പേര്‍ കൊല്ലപ്പെട്ട ധാക്ക ഭീകരാക്രമണത്തിന് പിന്നില്‍ പ്രാദേശിക തീവ്രവാദ സംഘടനയെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍. പ്രാദേശീക തീവ്രവാദ സംഘടനയായ ജംഇയത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

10 വര്‍ഷത്തിലധികമായി ബംഗ്ലാദേശില്‍ നിരോധിച്ചിരിക്കുന്ന സംഘടനയാണ് ജംഇയത്തുല്‍ മുജാഹിദീന്‍. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസില്‍ കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു.ഇസില്‍ നിയന്ത്രണത്തിലുള്ള അമഖ് വാര്‍ത്താ ഏജന്‍സിയിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റുള്ള സന്ദേശം വന്നത്.

ധാക്കയിലെ നയതന്ത്രമേഖലയായ ഗുല്‍ഷന്‍ രണ്ടിലെ ഹോലെ ആര്‍ട്ടിസാന്‍ ബേക്കറിയില്‍ വെള്ളിയാഴ്ച്ച രാത്രിയാണ് ഭീകരാക്രമണം നടന്നത്.
ബേക്കറിയില്‍ ഇരച്ചുകയറിയ ഭീകരര്‍ അവിടെയുള്ളവരെ ബന്ദികളാക്കുകയായിരുന്നു. പിന്നീട് ഇന്ത്യക്കാരിയടക്കം 20 പേരെ കഴുത്തറുത്ത് കൊല്ലപ്പെടുത്തുകയും ചെയ്തു. മരിച്ചവരിലേറെയും ഇറ്റലി, ജപ്പാന്‍ പൗരന്മാരാണ്.

Latest