മലയാളി വിദ്യാര്‍ഥിയുടെ കൊലപാതകം: നിലപാട് കടുപ്പിച്ച് ഡല്‍ഹി പോലീസ്

Posted on: July 3, 2016 2:28 pm | Last updated: July 4, 2016 at 1:31 pm
SHARE

rajithന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ഥി രജത് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ നിലപാട് കടുപ്പിച്ച് ഡല്‍ഹി പോലീസ്. കേസില്‍ അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മുതിര്‍ന്ന കുറ്റവാളികള്‍ക്ക് തുല്യമായി പരിഗണിക്കാന്‍ പോലീസ് നീക്കം തുടങ്ങി. അംഗീകാരത്തിനായി പോലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനെ സമീപിക്കാനൊരുങ്ങുകയാണ്. കുറ്റകൃത്യത്തിന്റെ ഗൗരവം തിരിച്ചറിയാന്‍ പ്രതിക്ക് കഴിവുണ്ടെന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ മലയാളികളുടെ നേതൃത്വത്തില്‍ വൈകീട്ട് മയൂര്‍ വിഹാറില്‍ മാര്‍ച്ച് നടത്തും. സാക്ഷികളായ മലയാളി വിദ്യാര്‍ഥികളുടെ രഹസ്യമൊഴിയെടുക്കാന്‍ കഴിഞ്ഞ ദിവസം പോലീസ് തീരുമാനിച്ചിരുന്നു. കേസിനായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പോലീസ് അംഗീകരിച്ചു.