Connect with us

International

ബാഗ്ദാദില്‍ ഇരട്ട ഭീകരാക്രമണം: 131 മരണം

Published

|

Last Updated

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഇസില്‍ നടത്തിയ ഇരട്ട ഭീകരാക്രമണത്തില്‍ 131 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച നോമ്പ് തുറന്ന ശേഷം ജനങ്ങള്‍ ഷോപ്പിങ്ങിനും മറ്റുമായി പുറത്തിറങ്ങിയ സമയത്താണ് ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നത്. ഇതാണ് മരണ സംഖ്യ കൂടാന്‍ കാരണം.

ബഗ്ദാദിലെ കരദ ജില്ലയിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. കരദയിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 80 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്. പിന്നീട് കിഴക്കന്‍ ബഗ്ദാദിലും സ്‌ഫോടനമുണ്ടായി. ഇതില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ആദ്യ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.

ഇറാഖിന്റെ പ്രധാനപട്ടണമായ മൊസൂല്‍ ഇപ്പോഴും ഐ.എസ് നിയന്ത്രണത്തിലാണ്. മറ്റൊരു പട്ടണമായ ഫലൂജ നേരത്തെ ഇറാഖി സേന ഐ.എസില്‍ നിന്ന് തിരിച്ചുപിടിച്ചിരുന്നു.

---- facebook comment plugin here -----

Latest