ഏക സിവില്‍ കോഡ് സ്വാഗതാര്‍ഹമെന്ന് സീറോ മലബാര്‍ സഭ

Posted on: July 3, 2016 11:59 am | Last updated: July 3, 2016 at 2:30 pm

george alancheryകൊച്ചി: ഏക സിവില്‍ കോഡ് സ്വാഗതാര്‍ഹമെന്ന് സീറോ മലബാര്‍ സഭ. എല്ലാ പൗരന്‍മാര്‍ക്കും ഓരേതരത്തിലുള്ള സിവില്‍ കോഡ് നിലവില്‍ വരുന്നത് രാജ്യത്തിന്റെ ഭദ്രതക്കും ഐക്യത്തിനും ഉപകരിക്കുമെന്നും സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

എന്നാല്‍, എല്ലാ ജനവിഭാഗങ്ങളുടേയും മതവിഭാഗങ്ങളുടേയും പരമ്പരാഗത നിയമങ്ങളേയും ആചാരങ്ങളേയും ഉള്‍ക്കൊള്ളുന്നതാവണം സിവില്‍ കോഡെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിആരംഭിച്ചതോടെയാണ് ഏക സിവില്‍ കോഡ് വീണ്ടും ചര്‍ച്ചയായത്. സിവില്‍ കോഡ് നീക്കം നീഗൂഢമാണെന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്.