പേരാമ്പ്ര എസ് ത്രി മാളില്‍ ഊദ് അത്തര്‍ സെക്ഷന്‍ ആരംഭിച്ചു

Posted on: July 2, 2016 4:53 pm | Last updated: July 3, 2016 at 10:00 pm
SHARE
s3 mall
എസ് ത്രീ ലെതര്‍ മാളില്‍ ആരംഭിച്ച ഊദും അത്തറും സെക്ഷന്റെ ഉദ്ഘാടനം ടി.പി. പരീക്കുട്ടി ഹാജി നിര്‍വ്വഹിക്കുന്നു. മാനേജിംഗ് ഡയരക്ടര്‍ ഇമ്പിച്ചി അലി, ലത്വീഫ്, മുഹമ്മദ് ശാഫി സമീപം.

പേരാമ്പ്ര: മലബാറിലെ ഏറ്റവും വലിയ ഫുട് വെയര്‍ ഫാന്‍സി ഷോറൂമായ എസ്ത്രീ ലതര്‍ മാളില്‍ അറേബ്യന്‍ പരിമളത്തിന് തുടക്കമിട്ട് ഊദും അത്തറും ലഭ്യമായിത്തുടങ്ങി. വിശാലമായ ഷോറൂമില്‍ ഇതിനായി സജ്ജീകരിച്ച സെക്ഷന്‍ ടി.പി.പരീക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.മാനേജിംഗ് ഡയരക്ടര്‍ കെ. ഇമ്പിച്ചി അലി, ലത്വീഫ് ആമിനാസ്, വി.പി.മുഹമ്മദ് ശാഫി സംബന്ധിച്ചു.

പേരാമ്പ്രയുടെ വളര്‍ച്ചയിലേക്കുള്ള ചുവട് വെപ്പായി പേരാമ്പ്ര വടകര റോഡില്‍ മാസങ്ങള്‍ക്ക് മുമ്പാണ് എസ് ത്രി മാള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എസ്ത്രി മാളില്‍ ലോകോത്തര നിലവാരമുള്ള പാദരക്ഷകള്‍ക്ക് പുറമെ വിവാഹ ഫാന്‍സി ആഭരണങ്ങള്‍, തുകല്‍ ബെല്‍റ്റ്, ഗിഫ്റ്റ് ഐറ്റങ്ങള്‍ എന്നിവ യഥേഷ്ടം തെരഞ്ഞെടുക്കാവുന്ന രീതിയില്‍ ഒരുക്കിയിട്ടുണ്ട്.