മലയാളി വിദ്യാര്‍ഥിയുടെ കൊലപാതകം: മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു

Posted on: July 2, 2016 9:36 pm | Last updated: July 2, 2016 at 9:36 pm
SHARE

JAGATHതിരുവനന്തപുരം: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി രജത്തിനെ മര്‍ദിച്ചു കൊന്ന സംഭവത്തെക്കുറിച്ച് സ്വതന്ത്രവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്താന്‍ ഇടപെടലുണ്ടാകണമെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

അന്യേഷണത്തില്‍ പോലീസ് ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആദ്യഘട്ടം മുതല്‍ തന്നെ ആക്ഷേപമുണ്ടായിരുന്നു. ഡല്‍ഹി മലയാളികളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന വിധം ഇക്കാര്യത്തില്‍ ആത്മാര്‍ഥമായ ഇടപെടല്‍ കേന്ദ്ര മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.