ദളിത് യുവതികളുടെ അറസ്റ്റ്: മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

Posted on: July 2, 2016 9:11 pm | Last updated: July 3, 2016 at 12:26 pm
SHARE

thalassery dalithതിരുവനന്തപുരം: തലശ്ശേരി കുട്ടിമാക്കൂലില്‍ ദളിത് യുവതികളെ അറസ്റ്റ് ചെയ്ത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിനും ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു

നടപടികള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് നാലാഴ്ച്ചക്കുള്ളില്‍ സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

കുട്ടിമാക്കൂലില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ അതിക്രമിച്ച് കയറി സിപിഎം പ്രവര്‍ത്തകനായ ഷിജിനെ ആക്രമിച്ചെന്നാരോപിച്ച് ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി എന്‍ രാജന്റെ മക്കളായ അഖില, അഞ്ജന, അഖിലയുടെ മകള്‍ എന്നിവരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.