മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ സുരേന്ദ്രന്റെ ഹര്‍ജി

Posted on: July 2, 2016 8:07 pm | Last updated: July 2, 2016 at 8:07 pm
SHARE

k surendranകൊച്ചി: മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരത്ത് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍. തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് സുരേന്ദ്രന്റെ ആരോപണം. മഞ്ചേശ്വരത്ത് 89 വോട്ടിനായിരുന്നു കെ സുരേന്ദ്രന്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥി പിബി അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്.

മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് കാലയളവില്‍ നടന്ന വോട്ട് ഇരട്ടിപ്പിനെ സംബന്ധിച്ചും വ്യാജ വോട്ടുകളെപ്പറ്റിയുമുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ ഇതിനകം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.