എംഎല്‍എയുടെ മകന്റെ ആഡംബര കാര്‍ ഓട്ടോയിലിടിച്ച് മൂന്ന് മരണം

Posted on: July 2, 2016 5:36 pm | Last updated: July 2, 2016 at 5:36 pm
SHARE

accidentജയ്പൂര്‍: രാജസ്ഥാന്‍ എംഎല്‍എയുടെ മകന്‍ ഓടിച്ച ബിഎംഡബ്ല്യു കാര്‍ ഓട്ടോറിക്ഷയിലേക്കും പോലീസ് വാഹനത്തിലേക്കും ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു. സംഭവത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സിക്കാറിലെ സ്വതന്ത്ര എംഎല്‍എ നന്ദ കിഷോര്‍ മെഹ്‌റിയയുടെ മകന്‍ സിദ്ധാര്‍ഥ് മെഹ്‌റിയ (20)യാണ് അപകടമുണ്ടാക്കിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. അമിത വേഗത്തിലെത്തിയ വെള്ളനിറത്തിലുള്ള ബിഎംഡബ്ല്യു കാര്‍ വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏകദേശം 100 കിലോ മീറ്ററിലധികം വേഗതയിലാണ് വണ്ടിയെത്തിയതെന്നും അപകടത്തില്‍ പരിക്കേറ്റ പോലീസ് ഓഫീസര്‍ പറഞ്ഞു.