ഈദ് അവധി; ഡി എച്ച് എ ആശുപത്രികളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം

Posted on: July 2, 2016 4:58 pm | Last updated: July 2, 2016 at 4:58 pm
SHARE

Dubai-Health-Authority-logoദുബൈ: ഈദുല്‍ ഫിത്വര്‍ അവധി പ്രമാണിച്ച് ദുബൈ ഹെല്‍ത് അതോറിറ്റി (ഡി എച്ച് എ)യുടെ ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ആക്‌സിഡന്റ്, അത്യാഹിത വിഭാഗങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിക്കും. ഹത്ത ഹോസ്പിറ്റല്‍ ഒഴികെയുള്ള ഒ പി ക്ലിനിക്കുകള്‍ക്ക് നാളെ മുതല്‍ ഈ മാസം 10 വരെ അവധിയായിരിക്കും. ഹത്ത ഹോസ്പിറ്റലിലെ ഒ പി ക്ലിനിക് രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കും.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകള്‍ക്കും അവധിയായിരിക്കും. എന്നാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഫോണിലൂടെ ബന്ധപ്പെട്ട് സേവനം ഉറപ്പാക്കാം. അഡ്മിനിസ്‌ട്രേറ്റീവ് സംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ സേവനം ലഭിക്കും.
അഡ്മിനിസ്‌ട്രേഷന്‍ ആരോഗ്യ സുരക്ഷാ കേന്ദ്രങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും നാളെ മുതല്‍ ഒന്‍പത് വരെ അവധിയായിരിക്കും. അല്‍ ബര്‍ശ ആരോഗ്യ കേന്ദ്രവും നാദ് അല്‍ ഹമര്‍ കേന്ദ്രവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.
നാളെയും (ഞായര്‍) മറ്റന്നാളും (തിങ്കള്‍) അല്‍ ലുസൈലി ആരോഗ്യ കേന്ദ്രം രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് രണ്ട് വരെ പ്രവര്‍ത്തിക്കും. തുടര്‍ന്ന് അഞ്ച് (ചൊവ്വ) മുതല്‍ എട്ട് (വെള്ളി) വരെ അവധിയായിരിക്കും. അല്‍ മുഹൈസിനെ ഒഴികെയുള്ള മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററുകള്‍ ഇന്ന് (ശനി) മുതല്‍ നാലു വരെ രാവിലെ എട്ടിനും ഉച്ചക്ക് ഒന്നിനും ഇടക്കുള്ള സമയത്ത് പ്രവര്‍ത്തിക്കും. ജൂലൈ അഞ്ചിന് അടക്കുന്ന കേന്ദ്രങ്ങള്‍ ഒന്‍പതിനാണ് തുറക്കുക. ദുബൈ ഡയബറ്റീസ് സെന്ററും ദുബൈ ഫിസിയോ തെറാപ്പി ആന്‍ഡ് റീ ഹാബിലിറ്റേഷന്‍ സെന്ററും നാളെ മുതല്‍ ഒന്‍പതു വരെ അവധിയായിരിക്കും.