‘കലക്ടര്‍ ബ്രോ’ക്ക് എതിരെ എം കെ രാഘവന്‍ എംപി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Posted on: July 2, 2016 2:26 pm | Last updated: July 2, 2016 at 2:26 pm
SHARE

prashant raghavanകോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന് എതിരെ എം കെ രാഘവന്‍ എം പി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തനിക്കെതിരെ കലക്ടര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റുകളെല്ലാം മുഖ്യമന്ത്രിയെ കാണിച്ചതായി എം കെ രാഘവന്‍ അറിയിച്ചു.

കലക്ടറും എംപിയും തമ്മില്‍ കഴിഞ്ഞ ഏതാനും ഏതാനും ആഴ്ചകളായി ശീതസമരം തുടരുകയായിരുന്നു. എംപി ഫണ്ട് വിനിയോഗത്തെ ചൊല്ലി തുടങ്ങിയ തര്‍ക്കം സോഷ്യല്‍ മീഡിയയിലേക്ക് നീണ്ടതോടെയാണ് തുറന്ന പോരായി മാറിയത്. എംപി ഫണ്ടില്‍ നിന്നുള്ള നിര്‍മാണ പ്രവൃത്തികളുടെ ബില്ലുകള്‍ പാസ്സാക്കുന്നത് കലക്ടര്‍ അകാരണമായി വൈകിപ്പിക്കുന്നുവെന്ന് എം പി പരസ്യമായി പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെതിരെ ജനങ്ങള്‍ കലക്ടര്‍ ബ്രോ എന്ന് വിളിക്കുന്ന കലക്ടര്‍ എന്‍ പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്ന കലക്ടര്‍ മാപ്പ് പറയണമെന്നായിരുന്നു ഇതിന് എംപിയുടെ മറുപടി. വഴിയേ വന്നു കലക്ടറുടെ കുന്നംകുളം മാപ്പ്. എന്നിട്ടും തീരാതെ ഇന്ന് ഒരു ബുള്‍സായ് കൂടി പോസ്റ്റ് ചെയ്ത് കലക്ടര്‍ ഒരു പടി കൂടി മുന്നോട്ടുപോയി. ഇതോടെയാണ് എംപി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്.