സാങ്കേതിക തകരാര്‍; ഐഡിയ നെറ്റ് വർക്ക് നിശ്ചലമായി

Posted on: July 2, 2016 2:00 pm | Last updated: July 3, 2016 at 10:58 am
SHARE

ideaകോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ സെല്‍ഫോണ്‍ ഓപ്പറേറ്ററയായ ഐഡിയയുടെ പ്രവര്‍ത്തനം നിലച്ചു. കേരളത്തിലും ലക്ഷദ്വീപിലും ഐഡിയ നെറ്റ് വര്‍ക്ക് പൂര്‍ണമായും തകരാറിലായിരിക്കുകയാണ്. ഇന്ന് രാവിലെ മുതല്‍ ഐഡിയയില്‍ നിന്നു കോള്‍ ചെയ്യാനോ സ്വീകരിക്കാനോ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാനോ കഴിയുന്നില്ല. കൊച്ചി കാക്കനാട്ടുള്ള മാസ്റ്റര്‍ സ്വിച്ചിംഗ് സെന്ററിലെ സാങ്കേതിക തകരാറാണ് നെറ്റ് വര്‍ക്ക് നഷ്ടപ്പെടാന്‍ കാരണം. ഇതെതുടര്‍ന്ന് കൊച്ചിയിലെ ഐഡിയയുടെ ഓഫീസ് ഉപഭോക്താക്കള്‍ ഉപരോധിക്കുകയാണ്. എയര്‍ടെല്‍ നെറ്റ് വര്‍ക്കിലും പലയിടങ്ങളിലും തകരാര്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഐഡിയയുടെ നെറ്റ് വര്‍ക്ക് തകരാര്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് വലയിലാക്കിയത്. അത്യാവശ്യ കോളുകള്‍ പോലും വിളിക്കാനാകാതെ പലരും കുടുങ്ങി. പ്രശ്‌നം എത്രയും വേഗം പരിഹരിക്കുന്നതിന് തീവ്രശ്രമം നടത്തി വരികയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.