നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവ പണ്ഡിതന്‍ മരിച്ചു

Posted on: July 2, 2016 1:07 pm | Last updated: July 2, 2016 at 1:07 pm
SHARE

obit - sidheequ latheefiതാമരശ്ശേരി: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് മറിഞ്ഞ് യുവ പണ്ഡിതന്‍ മരിച്ചു. കട്ടിപ്പാറ കല്ലുള്ളതോട് തുവ്വക്കടവ് സിദ്ധീഖ് ലത്വീഫി (35)യാണ് മരിച്ചത്. പരുക്കേറ്റ അയല്‍വാസി പെരുന്തോടിയില്‍ മുഹമ്മദ് റഫീഇ(18)നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചേ മുക്കാലോടെ കാന്തപുരത്തിനും ചേപ്പാലക്കും ഇടയിലായിരുന്നു അപകടം.

മലപ്പുറം മഅ്ദന്‍ സ്വലാത്ത് നഗറില്‍നിന്നും കട്ടിപ്പാറയിലേക്ക് മടങ്ങവെ ഇവര്‍ സഞ്ചരിച്ച ബൈക്ക് റോഡരികിലെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും സിദ്ധീഖ് ലത്വീഫി മരിച്ചിരുന്നു. ഖത്തറിലായിരുന്ന സിദ്ധീഖ് ലത്വീഫി മൂന്നുമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. മയ്യിത്ത് നിസ്‌കാരം വൈകിട്ട് നാലിന് തലയാട് ജുമാ മസ്ജിദില്‍.