മഅദനിക്ക് എട്ട് ദിവസം കേരളത്തില്‍ തങ്ങാന്‍ അനുമതി; തിങ്കളാഴ്ച എത്തും

Posted on: July 2, 2016 12:22 pm | Last updated: July 2, 2016 at 9:13 pm
SHARE

madaniബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅദനിക്ക് എട്ട് ദിവസം കേരളത്തില്‍ തങ്ങാന്‍ അനുമതി. ജൂലൈ നാല് മുതല്‍ 12 വരെയാണ് മഅദനിക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്. ബംഗളൂരു എന്‍ഐഎ കോടതിയുടെതാണ് ഉത്തരവ്. രോഗിയായി കിടക്കുന്ന മാതാവിനെ കാണാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ഹര്‍ജി പരിഗണിച്ച സുപ്രിം കോടതി കഴിഞ്ഞ ദിവസം കേരളത്തിലേക്ക് പോകാന്‍ അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് വിചാരണക്കോടതിയുടെ നടപടി.

എത്ര ദിവസം അനുവദിക്കേണ്ടത് എന്ന കാര്യം വിചാരണ കോടതിയ്ക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മഅദനിയുടെ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. മഅദനിയെ കേരളത്തിലേക്ക് വിടുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു.

കേസിന്റെ വാദത്തിനായി എല്ലാ ദിവസവും കോടതിയില്‍ ഹാജരാവാണമെന്ന വ്യവസ്ഥയിലും ഇളവ് അനുവദിച്ചിരുന്നു. മഅദനിയുടെ സാന്നിദ്ധ്യം ആവശ്യമുള്ളപ്പോള്‍ മാത്രം കോടതിയില്‍ എത്തിച്ചാല്‍ മതിയെന്നും സുപ്രീംകോടതി വ്യക്തമാക്കി.