ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ല: ഉത്തരവ് പിന്‍വലിക്കില്ലെന്ന് മന്ത്രി

Posted on: July 2, 2016 11:12 am | Last updated: July 2, 2016 at 5:44 pm
SHARE

helmet pumbതിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാര്‍ക്ക് പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറച്ചുനല്‍കില്ലെന്ന ഉത്തരവ് പിന്‍വലിക്കില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ഇക്കാര്യത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. അതേസമയം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് ഒന്ന് മുതല്‍ ഉത്തരവ് നടപ്പില്‍ വരും.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങളില്‍ ഒന്ന് മാത്രമാണ് ഹെല്‍മറ്റില്ലാതെ പെട്രോളില്ലെന്ന തീരുമാനമെന്ന ടോമിന്‍ ജെ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു. ഈ തീരുമാനത്തോട് അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നത്. ഉത്തരവിനെ മന്ത്രി എതിര്‍ത്തുവെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.