Connect with us

International

ധാക്ക ഭീകരാക്രമണം: മരണം 20, ഇന്ത്യക്കാരടക്കമുള്ള ബന്ദികളെ മോചിപ്പിച്ചു

Published

|

Last Updated

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ റസ്റ്റോറന്റില്‍ ആയുധധാരികള്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചു. ഇന്ത്യക്കാരും ജപ്പാൻകാരുമടക്കം 13 പേരെയാണ് പത്ത് മണിക്കൂറോളമ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിൽ സെെന്യം മോചിപ്പിച്ചത്. അഞ്ച് ഭീകരരെ സെെന്യം വധിച്ചതായു റിപ്പോർട്ടുകളുണ്ട്. ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു. അതേതസമയം ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. കൊല്ലപ്പെട്ടവരിൽ ഏറെയും വിദേശികളാണ്.

വെള്ളിയാഴ്ച രാത്രിയാണ് ധാക്കയില്‍ ഗുല്‍ഷന്‍ ഡിസ്ട്രിക്ടിലെ ഹോട്ടലില്‍ ഭികരർ വെടിവെപ്പ് നടത്തുകയും ജനങ്ങളെ ബന്ദികളാക്കുകയും ചെയ്തത്. വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. രണ്ട് പോലീസുകാര്‍ക്കും ഒരു സിവിലിയനും പരിക്കേൽക്കുകയും ചെയ്തു.

അഞ്ചംഗ സംഘമാണ് വെടിവെപ്പ് നടത്തിയത്. നിരവധി നയതന്ത്ര കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ ഹോട്ടലിലാണ് ആക്രമണമുണ്ടായത്.

Latest