മങ്കട സദാചാര കൊല: പ്രധാന പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Posted on: July 2, 2016 11:00 am | Last updated: July 2, 2016 at 11:17 am
SHARE
കൊല്ലപ്പെട്ട നസീർ
കൊല്ലപ്പെട്ട നസീർ

മലപ്പുറം: മങ്കടയില്‍ സദാചാര പോലീസ് ചമഞ്ഞ് ഒരാളെ അടിച്ചുകൊന്ന കേസില്‍ ഇന്നലെ തമിഴ്നാട്ടിൽ പിടിയിലായ മുഖ്യ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. സുഹൈല്‍, സക്കീര്‍ ഹുസൈന്‍ എന്നിവരാണ് ഇന്നലെ രാത്രി പിടിയിലായത്. കൊലപാതകവുമായി പ്രതികള്‍ക്ക് നേരിട്ട് ബന്ധമുള്ളതായി പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ഇന്ന് ഉച്ചക്ക് ശേഷം പാേലീസ് വാർത്താ സമ്മേളനത്തിൽ വിശദീകരിക്കും.

നേരത്തെ അറസ്റ്റിലായ നാല് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. അബ്ദുല്‍ ഗഫൂര്‍, ഷറഫുദ്ദീന്‍, അബ്ദുല്‍ നാസര്‍, ഷെഫീഖ് എന്നിവരാണ് നേരത്തെ പിടിയിലായത്. കൊലപാതകം നടന്ന വീട്ടിലെ സ്ത്രീയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് അറസ്റ്റിലായവരില്‍ ഒരാള്‍. ഭര്‍ത്താവിന്റെ ബന്ധുക്കളും അയല്‍വാസികളും അവരുടെ സുഹൃത്തുക്കളുമായിരുന്നു കേസിലെ പ്രതികള്‍.