മലയാളി വിദ്യാര്‍ഥിയുടെ കൊലപാതകം: ഒരു പ്രതി പ്രായപൂര്‍ത്തിയായ ആളെന്ന് പോലീസ്

Posted on: July 1, 2016 9:34 pm | Last updated: July 2, 2016 at 11:13 am
SHARE

JAGATHന്യൂഡല്‍ഹി: മോഷണം ആരോപിച്ച് മലയാളി വിദ്യാര്‍ഥിയെ അടിച്ചുകൊന്ന കേസില്‍ അറസ്റ്റിലായ പാന്‍കടക്കാരന്റെ രണ്ട് മക്കളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായെന്ന് പോലീസ്. ജുവനൈല്‍ ഹോമിലുള്ള പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പാന്‍കടക്കാരന്റെ രണ്ട് മക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല എന്നാണ് പോലീസ് നേരത്തെ പറഞ്ഞിരുന്നത്. അതിനാല്‍ ഇവരെ ജുവനൈല്‍ ഹോമിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍ പിന്നട് നടത്തിയ പരിശോധനയില്‍ പ്രതിയായ അലോകിന് 18 വയസ് പൂര്‍ത്തിയായതായി സ്ഥിരീകരിച്ചു.

1998 ജനുവരി 10 ആണ് അലോകിന്റെ ജനന തിയതിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഇയാള്‍ക്ക് 18 വയസും അഞ്ച് മാസവും പൂര്‍ത്തിയായിട്ടുണ്ട്. സാല്‍വന്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ രജത് മേനോന്‍ ആണ് മര്‍ദനത്തിനിരയായി മരിച്ചത്.