അബുദാബി യാസ് ദ്വീപില്‍ ‘ആകാശ കാര്‍’ രണ്ട് വര്‍ഷത്തിനകം

Posted on: July 1, 2016 9:15 pm | Last updated: July 1, 2016 at 9:15 pm
SHARE

carഅബുദാബി: നൂതന സാങ്കേതിക വിദ്യയില്‍ അബുദാബി യാസ് ദ്വീപില്‍ നിര്‍മിക്കുന്ന ആകാശ കാര്‍ രണ്ട് വര്‍ഷത്തിനകം. ഗതാഗത മേഖലയില്‍ പുതിയ വിപ്ലവമായി ലോകത്തിലാദ്യമായാണ് കാന്തിക പാതയിലൂടെ ആകാശ കാര്‍ യാസില്‍ സ്ഥാപിതമാകുന്നത്.
നീളന്‍ കാന്തിക ദണ്ഡിലൂടെ സഞ്ചരിക്കുന്ന വാഹനം പ്ലവന ശക്തി സാങ്കേതികവിദ്യയിലാണ് നിര്‍മിച്ചിട്ടുള്ളതെന്നും അടുത്ത രണ്ട് വര്‍ഷത്തിനകം യാസ് ദ്വീപില്‍ പദ്ധതി നിലവില്‍വരുമെന്നും ദ്വീപ് നിര്‍മാണ കമ്പനിയായ മിറാളിന്റെ സി ഇ ഒ മുഹമ്മദ് അബ്ദുല്ല അല്‍ സഅബി വ്യക്തമാക്കി.
യാസ് ദ്വീപില്‍ നിലവില്‍വരുന്ന ആകാശ കാര്‍ പദ്ധതി യെക്കുറിച്ച് പഠനം നടത്തുന്നതിനും രൂപകല്‍പന ആരംഭിക്കുന്നതിനും നാസ ബഹിരാകാശ ആക്ട് കമ്പനിയുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. കമ്പ്യൂട്ടറില്‍ ചലിക്കുന്ന സ്‌കൈട്രാന്‍സിസ്റ്റം ദ്വീപില്‍ ലഭിക്കുന്നത് കൂടുതല്‍ കാലോചിതവും ഫലപ്രദവുമായ മാര്‍ഗത്തിലായിരിക്കും. കാന്തിക ബന്ധത്തില്‍ ചലിക്കുന്ന വാഹനങ്ങളെ ട്രാഫിക് കുരുക്കും ഗതാഗത പ്രശ്‌നങ്ങളും സാധിക്കില്ല.
ലക്ഷ്യസ്ഥാനം എവിടെയാണെന്ന വിവരം സ്റ്റേഷനില്‍ അറിയിച്ചാല്‍ വാഹനം യാത്രക്കാരെ അവിടെ എത്തിക്കും, സആബി വ്യക്തമാക്കി. അടുത്ത വര്‍ഷം നിര്‍മാണം ആരംഭിക്കും. 2018ല്‍ ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാകും, അദ്ദേഹം പറഞ്ഞു. നിര്‍മാണത്തിന് ഒന്നരവര്‍ഷം വേണ്ടിവരും. എന്നാല്‍ തങ്ങളുടെ പങ്കാളി സമയ പരിധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ഘട്ടങ്ങളായാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ യാസ് ദ്വീപില്‍നിന്നും എയര്‍പോര്‍ട്ടിലേക്കുള്ള പാത പൂര്‍ത്തിയാകും. അബുദാബി വിമാനത്താവള കമ്പനിയുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും വിമാനത്താവളത്തില്‍ നിന്നും മിനുട്ടുകള്‍ക്കുള്ളില്‍ യാസ് ദ്വീപില്‍ എത്തുവാന്‍ കഴിയുന്നതാണ് പദ്ധതിയെന്നും സആബി പറഞ്ഞു.
യാസ് ദ്വീപില്‍ ഒരു വര്‍ഷം 25 ദശലക്ഷം സന്ദര്‍ശകരാണ് എത്തുന്നത്. 30 ദശലക്ഷം ദിര്‍ഹമാണ് നിര്‍മാണം പൂര്‍ത്തിയാക്കുവാന്‍ പ്രതീക്ഷിക്കുന്നത്. യാസ് ദ്വീപില്‍ നിര്‍മാണം പുരോഗമിക്കുന്ന വാര്‍ണര്‍ ബ്രദേഴ്‌സ് തീംപാര്‍ക്ക് 2018ല്‍ പൊതു ജനങ്ങള്‍ക്കായി തുറക്കും. വിഷന്‍ 2020യുടെ ഭാഗമാണ് ഗതാഗത മേഖലയില്‍ പുതിയ സങ്കേതിക വിദ്യ. ദ്വീപിലുടനീളം സഞ്ചാര പാതയൊരുക്കുന്ന ആകാശ സഞ്ചാരം പുതിയ സാങ്കേതിക വിദ്യയില്‍ കാന്തിക ചക്രമുപയോഗിച്ച് ചലിക്കുന്ന ഒരു പ്രത്യേകതരം കാറാണ്.