ഈദ് അവധി: ദുബൈയില്‍ ആറ് ദിവസം പാര്‍കിംഗ് സൗജന്യം

Posted on: July 1, 2016 9:12 pm | Last updated: July 1, 2016 at 9:12 pm
SHARE

trafficദുബൈ: ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങളില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ)യുടെ വിവിധ സേവനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. ഈ മാസം മൂന്നു മുതല്‍ ഒന്‍പത് (ശനി) വരെയുള്ള ആറ് ദിവസം എമിറേറ്റിലെ പാര്‍കിംഗ് മേഖലകളില്‍ സൗജന്യമായി വാഹനങ്ങള്‍ പാര്‍ക് ചെയ്യാനാകും. ഫിഷ് മാര്‍ക്കറ്റ് പാര്‍കിംഗ് ഏരിയയിലും മള്‍ട്ടിലെവല്‍ പാര്‍കിംഗ് ടെര്‍മിനലുകളിലും സൗജന്യ പാര്‍കിംഗ് ഉണ്ടായിരിക്കുകയില്ല.

ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍, കാര്‍ പാര്‍ക്‌സ്, പബ്ലിക് ബസ്, മെട്രോ, ട്രാം, മറൈന്‍ ഗതാഗത സംവിധാനം, ഡ്രൈവിംഗ് പഠന കേന്ദ്രങ്ങള്‍, വെഹികിള്‍ ടെസ്റ്റിംഗ് ആന്‍ഡ് രജിസ്‌ട്രേഷന്‍ സെന്ററുകള്‍ എന്നിവയുടെ സേവന സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ ഈ മാസം മൂന്ന് (ഞായര്‍) മുതല്‍ ഓഫ് ഡ്യൂട്ടി പ്രഖ്യാപിച്ചു. തുടര്‍ന്ന് 10 (ഞായര്‍) മുതലാണ് വീണ്ടും പ്രവര്‍ത്തിക്കുകയെന്ന് ആര്‍ ടി എ കോര്‍പറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സപ്പോര്‍ട് സര്‍വീസ് വിഭാഗം മാര്‍ക്കറ്റിംഗ് ആന്‍ഡ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ മൂസ അല്‍ മര്‍റി പറഞ്ഞു.
മറ്റുള്ള മുഴുവന്‍ സേവന കേന്ദ്രങ്ങളും പങ്കാളിത്ത കേന്ദ്രങ്ങളും അഞ്ച് (ചൊവ്വ) മുതല്‍ ഏഴ് (വ്യാഴം)വരെ അവധിയായിരിക്കും.

മെട്രോ
ജൂലൈ അഞ്ച് (ചൊവ്വ), ഏഴ് (വ്യാഴം) ദിവസങ്ങളില്‍ ചുവപ്പ് പാതയില്‍ രാവിലെ 5.30 മുതല്‍ രാത്രി രണ്ടു വരെ ട്രെയിന്‍ സര്‍വീസ് ഉണ്ടാകും. ഈ ദിവസങ്ങളില്‍ പച്ചപ്പാതയിലെ സര്‍വീസ് രാവിലെ 5.30നാണ് ആരംഭിക്കുക. ഇത് രാത്രി രണ്ടുവരെ തുടരും.
ആറ് (ബുധന്‍) ചുവപ്പ്, പച്ച പാതകളില്‍ രാവിലെ 5.50 മുതല്‍ രാത്രി രണ്ടു വരെയാണ് സര്‍വീസ്. എട്ട് (വെള്ളി) ചുവപ്പ്, പച്ചപ്പാതകളില്‍ രാവിലെ 10നാണ് മെട്രോ സര്‍വീസ് ആരംഭിക്കുക. ഇത് രാത്രി രണ്ടു വരെ തുടരും.

ട്രാം
ചൊവ്വ മുതല്‍ വ്യാഴം വരെ രാവിലെ 6.30ന് ആരംഭിക്കുന്ന സര്‍വീസ് രാത്രി ഒരു മണി വരെ തുടരും. എട്ടി(വെള്ളി)ന് രാവിലെ ഒന്‍പതിന് തുടങ്ങുന്ന സര്‍വീസ് രാത്രി ഒരു മണിക്ക് അവസാനിക്കും.

ബസ്
ആറ് (ബുധന്‍), ഏഴ് (വ്യാഴം) ദിവസങ്ങളില്‍ ഗോള്‍ഡ് സൂഖ് പോലോത്ത പ്രധാന ബസ് സ്റ്റേഷനുകളില്‍നിന്ന് രാവിലെ 5.20 മുതല്‍ രാത്രി 12 വരെ സര്‍വീസുണ്ടാകും. അല്‍ ഗുബൈബ സ്റ്റേഷന്‍ രാവിലെ അഞ്ച് മുതല്‍ രാത്രി 12 വരെ.
അനുബന്ധ സ്റ്റേഷനുകളായ ഖിസൈസ്, സത്‌വ എന്നിവ രാവിലെ അഞ്ച് മുതല്‍ 12 വരെ. സി 1 ദിവസം മുഴുവന്‍ സര്‍വീസ് നടത്തും.
അല്‍ ഖൂസ് വ്യവസായ മേഖല സ്റ്റേഷന്‍ രാവിലെ 5.30 മുതല്‍ രാത്രി 11.30 വരെ. ജബല്‍ അലിസ്റ്റേഷന്‍ രാവിലെ ആറു മുതല്‍ രാത്രി 10.15 വരെ.
മെട്രോ ഫീഡര്‍ സര്‍വീസ് സ്റ്റേഷനുകളായ റാശിദിയ്യ, മാള്‍ ഓഫ് ദ എമിറേറ്റ്‌സ്, ഇബ്‌നു ബത്തൂത്ത, അബു ഹൈല്‍, ഇത്തിസാലാത്ത് ബുര്‍ജ് ഖലീഫ-ദുബൈ മാള്‍ സ്റ്റേഷനുകളില്‍നിന്ന് രാവിലെ 5.15 മുതല്‍ രാത്രി 1.10 വരെ സര്‍വീസുണ്ടാകും.
ഗുബൈബ പോലോത്ത പ്രധാന സ്റ്റേഷനുകളില്‍നിന്ന് ഇന്റര്‍സിറ്റി, കൊമേഴ്‌സ്യല്‍ ട്രാന്‍സ്‌പോര്‍ട് ബസുകള്‍ ഷാര്‍ജ (ജുബൈല്‍) സ്റ്റേഷനിലേക്ക് 24 മണിക്കൂറും സര്‍വീസുണ്ടാകും. അബുദാബിയിലേക്കുള്ള സര്‍വീസ് രാവിലെ അഞ്ചിന് തുടങ്ങി രാത്രി 12.50ന് അവസാനിപ്പിക്കും.
സബ്ഖ സ്റ്റേഷനില്‍നിന്ന് രാവിലെ 6.30ന് തുടങ്ങുന്ന സര്‍വീസ് രാത്രി 12ന് അവസാനിക്കും. യൂണിയന്‍ സ്‌ക്വയര്‍ സ്റ്റേഷന്‍ രാവിലെ അഞ്ച്-രാത്രി 12.30, ദേര സിറ്റി സെന്റര്‍ രാവിലെ 6.55-രാത്രി 10, കറാമ രാവിലെ 6.10-രാത്രി 10.15, അല്‍ അഹ്‌ലി ക്ലബ്ബ് സ്റ്റേഷന്‍ രാവിലെ ഏഴ്-രാത്രി 11.
പുറമെയുള്ള സ്റ്റേഷനുകളായ ഷാര്‍ജ (അല്‍ താവൂന്‍) രാവിലെ ഏഴു മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും. ഫുജൈറ രാവിലെ 6.45-രാത്രി 10.30, അജ്മാന്‍ രാവിലെ ആറ്-രാത്രി 11.30. രാവിലെ 6.30 മുതല്‍ രാത്രി 10.40 വരെയാണ് ഹത്ത സ്റ്റേഷനില്‍ നിന്നുള്ള സര്‍വീസ്.

ജല ഗതാഗതം
അഞ്ചു മുതല്‍ ഏഴ് വരെയുള്ള ദിവസങ്ങളില്‍ വാട്ടര്‍ ബസ് സ്റ്റേഷനുകളില്‍നിന്ന് (മറീന മാള്‍, മറീന വാക്ക്, മറീന ടെറസ്, മറീന പ്രൊമനെയ്ഡ്) ഉച്ചക്ക് 12ന് ആരംഭിക്കുന്ന സര്‍വീസ് രാത്രി 12 വരെ തുടരും.
ദിവസേന രാവിലെ ഒന്‍പതു മുതല്‍ രാത്രി 10 വരെയാണ് വാട്ടര്‍ ടാക്‌സി സര്‍വീസ്. അല്‍ ഗുബൈയില്‍ നിന്ന് വൈകുന്നേരം നാലു മുതല്‍ രാത്രി 10 വരെ. ദുബൈ മറീന സ്റ്റേഷന്‍ ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 വരെ. ജുമൈറ, പാം അറ്റ്‌ലാന്റിസ് സ്റ്റേഷന്‍ രാവിലെ വൈകുന്നേരം നാലു മുതല്‍ രാത്രി 10 വരെ. ജുമൈറ പാം സ്റ്റേഷന്‍ (റെക്‌സോസ്) രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചു വരെ.

ദുബൈ ഫെറി
അല്‍ ഗുബൈബ, മറീന സ്റ്റേഷനുകളില്‍ നിന്ന് രാവിലെ 11, ഉച്ചക്ക് ഒന്ന്, വൈകുന്നേരം മൂന്ന്, വൈകുന്നേരം അഞ്ച്, വൈകുന്നേരം 6.30.

അബ്ര
ദുബൈ ക്രീക്കിലെ സ്റ്റേഷനുകളായ (അല്‍ ഗുബൈബ, സബ്ഖ, ബനിയാസ്, ദുബൈ ഓള്‍ഡ് സൂഖ്) രാവിലെ 10 മുതല്‍ രാത്രി 12 വരെ.
ബുര്‍ജ് ഖലീഫയില്‍ നിന്നുള്ള ബ്ലൂ (ഇലക്ട്രിക്കല്‍) അബ്ര വൈകുന്നേരം ആറു മുതല്‍ രാത്രി 11 വരെ. മംസാറില്‍ നിന്ന് ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 12 വരെ. അറ്റ്‌ലാന്റിസ് ഉച്ചക്ക് ഒന്ന് മുതല്‍ രാത്രി ഒന്‍പത് വരെ.
അല്‍ ജദ്ദാഫ് സ്റ്റേഷനില്‍ നിന്നുള്ള ശീതീകരിച്ച അബ്ര രാവിലെ ഏഴു മുതല്‍ രാത്രി 12 വരെ.