ഇടുക്കി കുഞ്ചിത്തണ്ണിയില്‍ മരം വീണ് മൂന്ന് സ്ത്രീകള്‍ മരിച്ചു

Posted on: July 1, 2016 8:06 pm | Last updated: July 1, 2016 at 8:06 pm
SHARE

accidentഅടിമാലി: ശക്തമായ കാറ്റില്‍ ഏലത്തോട്ടത്തിലെ മരം വീണ് മൂന്ന് സ്ത്രീ തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുഞ്ചിത്തണ്ണി ഇരുട്ടള ജോണ്‍സണ്‍ പ്ലാന്റേഷനില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം.

കുഞ്ചിത്തണ്ണി ഇരുട്ടള നെല്ലിക്കാട് തങ്കവേലുവിന്റെ ഭാര്യ പാണ്ടിയമ്മ തങ്കം (42), പൊട്ടന്‍കാട് ചിറ്റേടത്തുകുന്നേല്‍ രാജന്റെ ഭാര്യ പുഷ്പ (45), ഇരുപതേക്കര്‍ പനച്ചിക്കല്‍ മാത്യുവിന്റെ ഭാര്യ മേഴ്‌സി (44) എന്നിവരാണ് മരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടിമാലി താലൂക്കാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സമീപത്ത് ഉണങ്ങിനിന്ന മരം ശക്തമായ കാറ്റില്‍ തൊഴിലാളികളുടെ മേലേക്ക് പതിക്കുകയായിരുന്നു. സംഭവ സമയം 19 പേരാണ് തോട്ടത്തില്‍ ജോലി ചെയ്തിരുന്നത്. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു.