വാഹന നികുതി: കര്‍ണാടകയുടെ നീക്കത്തിന് തിരിച്ചടി

Posted on: July 1, 2016 7:45 pm | Last updated: July 1, 2016 at 10:19 pm
SHARE

karnataka high courtബെംഗളൂരു: അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് ആജീവനാന്ത നികുതി ചുമത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. നിയമഭേദഗതി റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു. ഒരു മാസത്തിലേറെ കര്‍ണാടകയില്‍ തങ്ങുന്ന ഇതര സംസ്ഥാന വാഹനങ്ങളില്‍ നിന്ന് ആജീവനാന്ത റോഡ് നികുതി ചുമത്താനാണ് നിയമഭേദഗതി കൊണ്ടുവന്നത്.

കര്‍ണാടകയില്‍ 30 ദിവസത്തിലധികം തങ്ങുന്ന അന്യസംസ്ഥാന വാഹനങ്ങള്‍ ആജീവനാന്ത റോഡ് നികുതി അടക്കണമെന്ന നിയമഭേദഗതി 2014 ഫെബ്രുവരിയിലാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതനുസരിച്ച് 100 കോടിയിലേറെ രൂപ പിരിച്ചെടുത്തിട്ടുണ്ട്. ഇതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച കര്‍ണാടക ഹൈക്കോടതി നിയമഭേദഗതി സ്‌റ്റേ ചെയ്യുകയായിരുന്നു.