അടൂര്‍പ്രകാശിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തത് സൗഹൃദം കൊണ്ടാണെന്ന് ഉമ്മന്‍ചാണ്ടി

Posted on: July 1, 2016 2:14 pm | Last updated: July 1, 2016 at 9:41 pm
SHARE

OOMMEN CHANDYതിരുവനന്തപുരം: മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും ബാറുടമ ബിജു രമേശിന്റെ മകളും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തത് സൗഹൃദം കൊണ്ടുമാത്രമെന്ന് ഉമ്മന്‍ ചാണ്ടി എംഎല്‍എ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്കെതിരേ യുഡിഎഫില്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഒരു ഗുഢാലോചനയും സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏത് അന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മന്‍ ചാണ്ടികൂട്ടിച്ചേര്‍ത്തു.