ജീവിതം നിലനിര്‍ത്താന്‍ സഹായം തേടി അശറഫ്‌

Posted on: July 1, 2016 11:11 am | Last updated: July 1, 2016 at 11:11 am
SHARE

ASHARAFവടക്കഞ്ചേരി: വിവാഹവും കഴിഞ്ഞു ആറും ഒന്നരയും വയസ്സുള്ള രണ്ടാണ്മക്കളുടെ പിതാവുമായി സന്തോഷത്തില്‍ ് നീങ്ങുമ്പോഴാണ് അഷറഫിന്റെ ജീവിതത്തില് ഇടിത്തീപോലെ രോഗം കടന്നുവരുന്നത്.
ഒരു വര്ഷം മുമ്പ് കോയമ്പത്തൂരിലെ സ്വര്ണ്ണപ്പണിയെടുക്കുന്നതിനിടെ ശാരീര വേദനയും, ഛര്ദ്ദിയും ഉണ്ടായി ആശുപത്രിയില് പ്രവേശിച്ചു. പരിശോധനയില് ഇരുവൃക്കകളും തകറാറിലാണെന്ന് ഡോക്ടര് അറിയിച്ചു. കുത്തനൂര്‍,മരുതംതടം യൂസഫിന്റെ മകന് അഷ്‌റഫാണ്(31) ഇരു വൃക്കകളും തകരാറിലായി ജീവിതം ദുരിതത്തിലായത്.
രോഗം മൂര്‍ച്ഛിപ്പോള്‍ ആദ്യം തൃശ്ശൂര് മെഡിക്കല്‍കോളേജാസ്പത്രിയിലും പിന്നീട് എറണാകുളം സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയിലും ഒരു മാസത്തോളം കിടന്നശേഷമാണ് ഇപ്പോള്‍ പാതി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അന്നുമുതല് ആഴ്ച്ചയില്‍ ് മൂന്നു ദിവസം ഡയാലിസിസും, മരുന്നും കഴിച്ചാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഡയാലിസിസിനും, മരുന്നിനുമായി പ്രതിമാസം 10,000 രൂപയോളം ചിലവ് വരുന്നുണ്ടെന്ന്ഭാര്യ ഫസീല പറയുന്നു.
രോഗം കൊണ്ട് ദുരിതത്തിലായപ്പോള്‍ സ്ഥിരമായി പോയിരുന്ന ജോലി നഷ്ടപ്പെടുകയും ഡയാലിസിസ് ഉള്ളതിനാല്‍ ജോലിക്കുപോകാനും കഴിയാതായതോടെ ഈ കുടുംബം സാമ്പത്തികമായും തകര്ന്നുപോയി. അവസാനം ഡോക്ടര്മാര് ഒരു വൃക്കയെങ്കിലും മാറ്റിവെക്കണമെന്നാണ് പറഞ്ഞരിക്കുന്നത്. ഇതിന് ഏഴു ലക്ഷം രൂപയോളം ചിലവുവരുമെന്നതിനാല്‍ഈ കുടുംബത്തിന് താങ്ങാനാവുന്നതിനും അപ്പുറത്താണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു വര്ഷം മുമ്പ് അപേക്ഷ സമര്പ്പിച്ചുവെങ്കിലും നാളിതുവരെ യാതൊരു ധനസഹായവും ബി പി എല്‍ കാര്‍ഡിലുള്‍പ്പെട്ടിട്ടും കിട്ടിയിട്ടില്ല. ഇതോടെ ഉദാരമതികളുടെ സഹായം തേടി ഗ്രാമപഞ്ചായത്തംഗം ചന്ദ്രന്റെയും, യൂസഫിന്റെയും പേരില്‍ കുത്തനൂര് പഞ്ചാബ് നാഷണല്‍ ബേങ്കില്‍ സംയുക്ത അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പര് 4305000100067916 ഐ എഫ് എസ് സി കോഡ് PUNB 0430500 ഫോണ്‍: 9048793222