നെയ്മര്‍ ബാഴ്‌സയില്‍ തുടരും

Posted on: July 1, 2016 5:57 am | Last updated: July 1, 2016 at 12:58 am
SHARE

മാഡ്രിഡ്: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ സ്പാനിഷ് ക്ലബായ ബാഴ്‌സലോണയില്‍ തുടരും. നിലവില്‍ രണ്ട് വര്‍ഷം കരാര്‍ ബാക്കിയുള്ള നെയ്മര്‍ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. 2021 ജൂണ്‍ വരെയായിരിക്കും പുതിയ കരാര്‍.
നെയ്മര്‍ ക്ലബ് വിട്ടുപോകില്ലെന്നും ബാഴ്‌സലോണയില്‍ തുടരുമെന്നും ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തോമി പറഞ്ഞു. ബാഴ്‌സയെ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതാരമാണ് നെയ്മര്‍. ബാഴ്‌സലോണയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ നെയ്മര്‍ 2015-16 സീസണില്‍ 31 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
24 കാരനായ നെയ്മര്‍ ഫ്രഞ്ച് ക്ലബ് പി എസ് ജിയിലേക്കോ ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കോ ചേക്കേറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ബാര്‍തോമിയുടെ പ്രസ്താവന. ബാഴ്‌സയുമായി നെയ്മര്‍ ഉടന്‍ തന്നെ കരാര്‍ ഒപ്പുവെക്കുമെന്നും അടുത്ത അഞ്ച് സീസണുകളില്‍ ടീമിനൊപ്പം തുടരുമെന്നും അദ്ദേഹം പറഞ്ഞു. റിയോ ഒളിമ്പിക്‌സില്‍ ബ്രസീലിനെ നയിക്കുന്നത് നെയ്മറാണ്.