തെരുവ് സര്‍ക്കസില്‍ നിന്ന് രക്ഷപ്പെട്ട ബാലന്‍ കേരള ടെന്നീസ് ക്രിക്കറ്റ് ക്യാപ്റ്റന്‍

Posted on: July 1, 2016 6:56 am | Last updated: July 1, 2016 at 12:57 am
SHARE

chn cricket team captainകൊച്ചി: തെരുവ് സര്‍ക്കസില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ ആര്‍ ശിവ ടെന്നീസ് ക്രിക്കറ്റ് ഫെഡറേഷന്‍ കപ്പ് – 2016 ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ നയിക്കും. ടെന്നീസ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഒഡീഷയിലെ ഭുവനേശ്വറില്‍ വെച്ച് ജൂലൈ 1, 2, 3 തീയതികളില്‍ നടക്കുന്ന പ്രഥമ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ശിവ ഉള്‍പ്പെട്ട കേരള ടീം ഒഡീഷയിലേക്ക് പുറപ്പെട്ടു. മെയ് 15 മുതല്‍ 18 വരെ കര്‍ണാടകയിലെ ബല്‍ഗാവിയില്‍ നടന്ന സീനിയര്‍ നാഷണല്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ശിവ ക്യാപ്റ്റനായിരുന്ന കേരള ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് തുടര്‍ന്നാണ് ഫെഡറേഷന്‍ കപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിച്ചത്. 12 സംസ്ഥാന ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
കേരള ടീം: ആര്‍ ശിവ (ക്യാപ്റ്റന്‍), അരവിന്ദ് ശശിധരന്‍, അജയ് കൃഷ്ണന്‍ ടി ആര്‍, ഷൈജു എം ടി, ജസ്റ്റിന്‍ കെ ജി, ആല്‍വിന്‍ ഡേവീസ്, എസിദ് അബ്ദുന്നാസര്‍, മിനാര്‍ സി എ, കാര്‍ത്തിക് ആര്‍, വിഷ്ണു കെ വി, റിബിന്‍ വര്‍ഗീസ് പി, ശിവകുമാര്‍ കെ എസ്, ശരത്‌ലാല്‍ ടി എസ്, സുബിന്‍ കെ വി, കുര്യാക്കോസ് പി ജെ, ജീസഫര്‍ സുരേഷ്. കെ പി. അലക്‌സാണ്ടര്‍ (ടീം മാനേജര്‍).
2004 ലാല്‍ തെരുവു സര്‍ക്കസില്‍നിന്ന് ജനസേവ ശിശുഭവനാണ് ആന്ധ്രാ സ്വദേശിയായ ശിവയെ രക്ഷപെടുത്തിയത്. പിതാവ് ഈ ബാലനെ വര്‍ഷങ്ങളായി നിര്‍ബന്ധപൂര്‍വ്വം തെരുവുസര്‍ക്കസിനായി ഉപയോഗിച്ചുവരികയായിരുന്നു. ജനസേവയിലെത്തിയ ശിവ ഇപ്പോള്‍ പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.