മെഹ്ബൂബ മുഫ്തി എം എല്‍ എ ആയി സത്യപ്രതിജ്ഞ ചെയ്തു

Posted on: July 1, 2016 6:00 am | Last updated: July 1, 2016 at 12:45 am
SHARE

CM-OTH2-copy1-300x237ശ്രീനഗര്‍: അനന്ത്‌നാഗ് മണ്ഡലത്തില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലെത്തിയ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എം എല്‍ എ ആയി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ കവിന്ദര്‍ ഗുപ്ത സത്യവാചകം ചൊല്ലിക്കൊടുത്തു. ഈ മാസം 22ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 12,000ത്തിലധികം വോട്ടുകള്‍ക്കാണ് മെഹ്ബൂബ വിജയിച്ചത്.
കഴിഞ്ഞ രണ്ട് തവണ അനന്ത്‌നാഗ് മണ്ഡലത്തെ മെഹ്ബൂബയുടെ പിതാവ് മുഫ്തി മുഹമ്മദ് സഈദാണ് പ്രതിനിധീകരിച്ചത്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തി ല്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഏപ്രില്‍ നാലിന് സംസ്ഥാനത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹ്ബൂബ മുഫ്തി അധികാരമേറ്റിരുന്നു.
ഇത് രണ്ടാം തവണയാണ് മെഹ്ബൂബ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇതിന് മുമ്പ് 1996ല്‍ അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹ്‌റ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് നിയമസഭയിലെത്തിയിരുന്നു.