അമേരിക്കന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് നാല് വര്‍ഷം തടവ്

Posted on: July 1, 2016 6:43 am | Last updated: July 1, 2016 at 12:44 am
SHARE

ആലപ്പുഴ: അമേരിക്കന്‍ യുവതിയെ റിസോര്‍ട്ടില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ആലപ്പുഴ അസി. സെഷന്‍സ് ജഡ്ജി നാല് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും വിധിച്ചു. 2009 ജനുവരി ആറിന് ആലപ്പുഴ തറവാട് ഹെറിറ്റേജ് റിസോര്‍ട്ടില്‍ താമസിച്ച അമേരിക്കന്‍ യുവതിയെ റിസോര്‍ട്ടിലെ ജീവനക്കാരനായ ആലപ്പുഴ സനാതനം വാര്‍ഡില്‍ കരമനശേരി വീട്ടില്‍ ജോബി (26) മുറിയില്‍ കടന്നുകയറി ഉറങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയ കേസിലാണ് ആലപ്പുഴ അസി. സെഷന്‍സ് ജഡ്ജി പി കെ മോഹന്‍ദാസ് പ്രതിയെ ശിക്ഷിച്ച് ഉത്തരവായത്. പ്രോസിക്യൂഷന്‍ ഭാഗത്തിന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സതീഷ്ചന്ദ്ര ഹാജരായി.