സര്‍ക്കാര്‍ ക്വാട്ടയില്‍ 118 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം

Posted on: July 1, 2016 5:42 am | Last updated: July 1, 2016 at 12:42 am
SHARE

കൊണ്ടോട്ടി: സഊദി ഭരണകൂടം ഇന്ത്യന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്ക് പ്രത്യേകമായി അനുവദിച്ച ഹജ്ജ് സീറ്റുകള്‍ ഇവര്‍ വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് വിട്ടുകൊടുത്തു. പ്രസിഡന്റ് നൂറും വൈസ് പ്രസിഡന്റ് 18 ഉം സീറ്റുകളാണ് വിട്ടുകൊടുത്തത്. പ്രസിഡന്റിന് നൂറും വൈസ് പ്രസിഡന്റിന് 75ഉം വിദേശകാര്യ മന്ത്രിക്ക് 50 ഉം സീറ്റുകളുമാണ് സഊദി ഭരണകൂടം പ്രത്യേകമായി അനുവദിക്കുന്നത്.
വൈസ് പ്രസിഡന്റ് നേരത്തെ ഏറെ സീറ്റുകള്‍ വിട്ടുകൊടുത്തിരുന്നു. ഇതോടെ സര്‍ക്കാര്‍ ക്വാട്ടയിലെ സീറ്റുകളെല്ലാം വിവിധ സംസ്ഥാനങ്ങള്‍ക്ക് വിട്ടുനല്‍കി. പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നിവര്‍ ഇന്നലെ വിട്ടുനല്‍കിയ സീറ്റുകളില്‍ മലയാളികള്‍ ആരും ഇടം പിടിച്ചിട്ടില്ല. അതേസമയം പ്രസിഡന്റ് വിട്ടുകൊടുത്ത സീറ്റുകളില്‍ ലക്ഷദ്വീപില്‍ നിന്നുള്ള കോയ കൊന്നക്കാട് എന്നയാള്‍ക്ക് അവസരം ലഭിച്ചു.